കോന്നി ഇഎംഎസ് പാലിയേറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വള്ളിക്കോട് സോണല്‍ ജനറല്‍ബോഡി യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോന്നി ഇഎംഎസ് പാലിയേറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വള്ളിക്കോട് സോണല്‍ ജനറല്‍ബോഡി യോഗം കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍  നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍ അധ്യക്ഷത വഹിച്ചു. സോണല്‍ സെക്രട്ടറി വില്‍സന്‍ ജോസഫ് ചാങ്ങേത്ത് സ്വാഗതവും സോണല്‍ കണ്‍വീനര്‍ മനോജ് വള്ളിക്കോട് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ചടങ്ങില്‍ പാലിയേറ്റീവ് കെയര്‍ നേഴ്സ് കുഞ്ഞുമോള്‍ ബാബു, സോണലിലെ നിരവധി വീടുകള്‍ സൗജന്യമായി അണുവിമുക്തമാക്കിയ റവ.ഫാ. ജോണ്‍സണ്‍ വി.ജെ, സോണല്‍ വാളന്റിയേഴ്സ് ജയശ്രീ, സുമംഗല എന്നിവരെ ആദരിച്ചു.
കിടപ്പു രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ സോണലിനു വേണ്ടി പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ശ്യാംലാല്‍ ഏറ്റുവാങ്ങി.
സോണല്‍ ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

യോഗത്തില്‍ പുതിയ സോണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി എന്നിവരെയും  സോണല്‍ പ്രസിഡന്റ് – വിത്സന്‍ ജോസഫ് ചാങ്ങേത്ത്, വൈസ് പ്രസിഡന്റ് – റവ.ഫാ. ജിജി തോമസ്, സോണല്‍ സെക്രട്ടറി – മനോജ് വള്ളിക്കോട്, ജോയിന്റ് സെക്രട്ടറി – സുലേഖ ജയകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...