ഏഴംകുളം : ഏഴംകുളം – കൈപ്പട്ടൂർ റോഡ് പുനർനിർമാണത്തിൽ പണിനടക്കാതെ ഒന്നരക്കിലോമീറ്റർ. പാലമുക്ക് മുതൽ ഏഴംകുളം ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് പണികൾ നടത്താത്തത്. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെയുള്ള സ്ഥലമുടമകൾക്ക് വ്യക്തത ലഭിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ പരാതികൾ പരിഹരിക്കാത്തതാണ് പണികൾ നടക്കാതിരിക്കാൻ കാരണം. പരാതികൾ പരിഹരിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ സ്ഥല ഉടമകളുമായി ചർച്ചയും നടത്തിയിരുന്നു. റോഡ് വശങ്ങളിലെ പുറമ്പോക്ക് ഭൂമി കണക്കാക്കാതെയാണ് അളവ് നടത്തിയതെന്നാണ് പ്രധാന പരാതി. ഒപ്പം പാതയുടെ മധ്യത്തിൽനിന്നു ഇരുവശത്തേക്കും തുല്യമല്ലാത്ത രീതിയിലാണ് നിലവിൽ അളവ് തിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
റോഡ് വീതി കൂട്ടുന്നതിന് ആർക്കും എതിരഭിപ്രായങ്ങളില്ല. എന്നാൽ അവർ ഉന്നയിച്ച കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം. റവന്യൂവിൽനിന്നു പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തിയ ശേഷമേ ഇവിടത്തെ പണികൾ നടത്തൂവെന്ന് അന്നത്തെ ചർച്ചയിൽ തീരുമാനമായതാണ്. എന്നാൽ പിന്നീട് പരിശോധനകളൊന്നും നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ റോഡിന്റെ കൈപ്പട്ടൂർ മുതൽ ചന്ദനപ്പള്ളി വരെയുള്ള ഭാഗവും കോടിയാട്ട് ജംഗ്ഷന്‍ മുതൽ പാലമുക്ക് വരെയുള്ള ഭാഗവും ടാറിങ് കഴിഞ്ഞിട്ടുണ്ട്. ചന്ദനപ്പള്ളി മുതൽ കൊടുമൺ വരെയുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. വളരെ വേഗത്തിൽ പണികൾ മുന്നോട്ടു നീങ്ങുന്നുണ്ട്. എന്നാൽ ഏഴംകുളം ഭാഗത്തെ റോഡ് കുണ്ടുംകുഴിയും നിറഞ്ഞുകിടക്കുകയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























