കോന്നി ഫെസ്റ്റിന് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കലാ–കായിക ശേഷികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കോന്നി ഫെസ്റ്റ് നാളെ ആരംഭിക്കും. 2026 ജനുവരി 4 വരെ നീളുന്ന ഫെസ്റ്റിവൽ കോന്നിയെ കലാ–സാംസ്‌കാരിക -ഉത്സവ വേദിയാക്കി മാറ്റും.
ഉദ്ഘാടന ദിനമായ നാളെ വൈകിട്ട് 5:30 ന് കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷനാകുന്ന സമ്മേളനം അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ചെണ്ടമേളം ഫ്യൂഷൻ കലാപരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കും. കലാസന്ധ്യയിൽ മഴവിൽ മനോരമ ‘മറിമായം’ അളിയൻസ് ഫെയിം റിയാസ് നർമ്മകല മുഖ്യാതിഥിയായിരിക്കും. തുടർന്ന് കൈകൊട്ടിക്കളി, നൃത്തസന്ധ്യ, നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കരണമായ ‘ആട്ടക്കളം’ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

ഫെസ്റ്റിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ കുട്ടികൾക്കായി സംഗീതം, ചിത്രരചന, നാടോടി നൃത്തം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കോന്നി നിയോജക മണ്ഡലത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ ഫെസ്റ്റിൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും വ്യക്തികളെയും ആദരിക്കും. ചടങ്ങിൽ സൂര്യ കൃഷ്ണ മൂർത്തി മുഖ്യ അഥിതി ആയിരിക്കും.
കുടുംബ സമേതം പങ്കെടുത്ത് കോന്നി ഫെസ്റ്റിനെ വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....