കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ 2023 ജനുവരി ഒന്നുവരെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവന്നിരുന്ന കോന്നി ഫെസ്റ്റ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് ആറ് മണിക്ക് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ യോഗത്തിൽ അധ്യക്ഷത വഹിക്കും.
പന്ത്രണ്ട് നാൾ നീണ്ട വ്യാപാര – വിജ്ഞാന – പുഷ്‌പോത്സവ കലാ മേളക്കാണ് തിരശീല വീണത്.നൂറിൽ പരം സ്റ്റാളുകളും കുട്ടികൾക്കുള്ള വിനോദങ്ങളും ഫുഡ്കോർട്ട്,പുഷപ ഫല പ്രദർശനം, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ,കലാസന്ധ്യകൾ തുടങ്ങിയവ കോന്നി ഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു.കോന്നിയിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ ആണ് കോന്നി ഫെസ്റ്റിൽ എത്തിയത്.കോന്നി ഫെസ്റ്റിലെ കുതിര സവാരിയും മുഖ്യ സവിശേഷതയായിരുന്നു. ഉപേക്ഷിക്കപ്പെടുന്ന നായകുട്ടികളെ ദത്തെടുക്കാൻ ഉള്ള സൗകര്യവും കോന്നി ഫെസ്റ്റിൽ ,മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു.കലാ സന്ധ്യകളും ജനങ്ങളെ വളരെയധികം ആകർഷിച്ചിരുന്നു.