ഇളമണ്ണൂർ – പാടം റോഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണം പൂർത്തിയാകാത്ത കലഞ്ഞൂർ പാടം റോഡ് നാട്ടുകാർ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു.ഡിസംബർ മുപ്പത്തി ഒന്നിന് നിർമ്മാണം പൂർത്തിയാകുമെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാക്ക് പാഴായതിനെ തുടർന്നാണ് നാട്ടുകാർ റോഡ് പ്രതീകാത്മകമായി ഉത്‌ഘാടനം നടത്തിയത്.പാടം ജംഗ്ഷനിൽ മന്ത്രി, എം എൽ എ,ജില്ലാ കളക്ടർ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ പേരുകൾ എഴുതിയ ബോർഡുകൾ കഴുത്തിൽ തൂക്കിയാണ് നാട്ടുകാർ ഉത്ഘടനത്തിന് എത്തിയത്.

റോഡ് നിർമ്മാണം വൈകിപ്പിച്ച കരാറുകാരന് എതിരെ നടപടി എടുത്തെങ്കിലും വീണ്ടും റീട്ടെൻഡർ ചെയ്ത് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിടുമെന്നും നാട്ടുകാർ ആരോപിച്ചു.അടിയന്തിരമായി റോഡ് നിർമാണം പൂർത്തീകരിക്കുന്നതിനുള്ള നടപടിയാണ് ചെയ്യേണ്ടത് എന്നും നാട്ടുകാർ പറയുന്നു.12.5 കിലോമീറ്റർ റോഡ് ആണ് അൻപത്തിനാല് മാസമായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തത്.2018 ൽ ആരംഭിച്ച റോഡ് നിർമ്മാണത്തിൽ പൊതുമരാമത്ത് വകുപ്പും വലിയ അനാസ്ഥകാട്ടിയതായി ആരോപണം ഉയരുന്നു.

റോഡ് നിർമ്മാണത്തിന്റെ അപാകതകൾ നാട്ടുകാർ അധികാരികളെ ധരിപ്പിച്ചു എങ്കിലും ഇവർ ഇത് ഗൗനിച്ചില്ല.മാസങ്ങളായി റോഡിന്റെ അതിര് കെട്ടുന്ന ജോലികൾ മാത്രമാണ് കരാറുകാരൻ ചെയ്തുകൊണ്ടിരുന്നത്.ഇതിൽ പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ ഒടുവിൽ മന്ത്രി തന്നെ സ്ഥലം സന്ദർശിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.മന്ത്രി സ്ഥലത്ത് എത്തി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ നിർദേശം നൽകുകയും റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തുവാൻ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപെടുത്തുകയും ചെയ്തു.ഇതിന് രണ്ടാഴ്ചകൾക്ക് ശേഷം കാരാറുകാരൻ നിർമ്മാണ സാമഗ്രിഹികൾ ഇവിടെ നിന്നും മാറ്റുകയും ചെയ്തു.ഇതിന് ശേഷമാണ് കരാറുകാരന് എതിരെ റിസ്ക്ക് കോസ്റ്റ് അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...