കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോന്നി ഫെസ്റ്റ് 2022 ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെ നടക്കും. 22 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമ്മേളന ഉദ്‌ഘാടനം അഡ്വ. അടൂർ പ്രകാശ് എം. പി നിർവഹിക്കും. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിക്കും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ മുഖ്യാഥിതിയായിരിക്കും. ചലച്ചിത്ര താരം കലാഭവൻ നവാസ് കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും. വിവിധ പഞ്ചായത്ത് പ്രസിഡണ്ട്മാർ, രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.
ജനുവരി 2 ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. റോബിൻ പീറ്റർ അധ്യക്ഷത വഹിക്കും. അഡ്വ അടൂർ പ്രകാശ് എം പി പുതുവത്സര സന്ദേശം നൽകും. കോന്നിയിൽ നിന്നും ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഓമല്ലൂർ ശങ്കരൻ ആദരിക്കും. ജന പ്രധിനിധികൾ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. 22 മുതൽ 2 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ പ്രശസ്തരായ നിരവധി കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.