ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതീക്ഷ ; സ്റ്റാർട്ടപ്പുകൾക്കായി 300 മില്യൺ ഡോളറുമായി ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയുടെ പുതു കിരണം. 300 മില്യൺ ഡോളറാണ് ഗൂഗിൾ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവച്ചിരിക്കുന്നത്. നിക്ഷേപ തുകയുടെ നാലിലൊന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീഷണിയെ തുടർന്ന് സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗ് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ഗൂഗിളിന്‍റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഏതൊക്കെ മേഖലകളിലാണ് ഗൂഗിൾ നിക്ഷേപം നടത്തുകയെന്നതും വ്യക്തമല്ല. 2020ല്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളറിൻ്റെ(75,000 കോടി രൂപ) ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിൻ്റെ ഭാഗമായാണ് ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങളെല്ലാം. പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ നല്‍കല്‍, രാജ്യത്തെ സവിശേഷമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ ട്രാന്‍സഫര്‍മേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം,കൃഷി തുടങ്ങിയ മേഖലകളിലെ എഐ ടെക്‌നോളജി തുടങ്ങിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാവും നിക്ഷേപങ്ങള്‍ നടത്തുകയെന്നാണ് 2020 ജൂലൈ 13ന് എഴുതിയ ബ്ലോഗില്‍ സുന്ദര്‍ പിച്ചെ വ്യക്തമാക്കിയിട്ടുള്ളത്.

റിലയൻസ് ജിയോയാണ് ഗൂഗിൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ കമ്പനി. ജിയോയുടെ 7.73 ശതമാനം ഓഹരികൾ 4.5 ബില്യൺ ഡോളറിനാണ് ഗൂഗിൾ സ്വന്തമാക്കിയത്. ഭാരതി എയർടെല്ലിന്‍റെ 1.2 ശതമാനം ഓഹരികൾ 700 മില്യൺ ഡോളറിനാണ് ഗൂഗിൾ വാങ്ങിയത്. ഓപ്പൺ, ഷെയർചാറ്റ്, ഡെയ്ലിഹണ്ട്, സ്ലാങ് ലാബ്സ്, ഡൺസോ, ഡോട്ട്പേ, ഇൻഡിക് ഇൻസ്പിരേഷൻ തുടങ്ങിയ മലയാളി സ്റ്റാർട്ടപ്പുകൾ ഗൂഗിൾ നിക്ഷേപമുള്ള ഇന്ത്യൻ കമ്പനികളിൽ ഉൾപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...