പിണറായിക്ക് പാൽ വേണേല്‍ മില്‍മക്ക് കൊടുത്തുകൂടെ, അതിനെന്തിനാണ് 48 ലക്ഷത്തിന്റെ തൊഴുത്ത്? ; പി.സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി ജോര്‍ജ് രംഗത്തുവന്നു. സര്‍ക്കാര്‍ വന്‍തോതില്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശയാത്രകള്‍ ഇതിന് തെളിവാണ്. ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഈ നിര്‍മ്മാണം അനാവശ്യമാണെന്ന് പി.സി ജോര്‍ജ് വിമര്‍ശിച്ചു.

പിണറായി വിജയന് പാല് കുടിക്കണമെങ്കില്‍ മില്‍മ നല്‍കില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റര്‍ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച്‌ കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ട് എന്നും പി.സി ജോര്‍ജ് ആരോപിച്ചു. ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള ഉപഗ്രഹ സര്‍വ്വേ ജനങ്ങള്‍ക്ക് ആപത്ത് ആണെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഉപഗ്രഹ സര്‍വ്വേ വലിയ വഞ്ചനയും പിടിച്ചുപറിയും ആണ്. ബഫര്‍ സോണ്‍ വന്നാല്‍ ഇടുക്കി ജില്ല മുഴുവന്‍ തകരും. ഇനി ഒരു മുറുക്കാന്‍ കടയ്ക്കുപോലും ഇടുക്കിയില്‍ കമ്പടിക്കാന്‍ കഴിയില്ല എന്നും ജോര്‍ജ് ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...