കോന്നി ഗവ. മെഡിക്കല്‍ കോളജിന് കെ.യു. ജനിഷ് കുമാര്‍ എംഎല്‍എ ബസ് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഗവ. മെഡിക്കല്‍ കോളജിലേക്ക് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍ എയുടെ ഫണ്ടില്‍ നിന്നും 24.5 ലക്ഷം രൂപ വകയിരുത്തി അനുവദിച്ച കോളജ് ബസ് മെഡിക്കല്‍ കോളജിന് സമര്‍പ്പിച്ചു. 2022-23 വര്‍ഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് തുക വിനിയോഗിച്ചാണ് കോന്നി മെഡിക്കല്‍ കോളജിന് ബസ് അനുവദിച്ചത്.

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കിക്ക് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ താക്കോല്‍ കൈമാറി ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ബേബി, കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഷാജി, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

100 കുട്ടികള്‍ക്കാണ് ആദ്യ ബാച്ചായി ഈ അധ്യയന വര്‍ഷം കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചത്. കേരളത്തിനു പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നും അഞ്ചു കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കോളജ് ബസ് ലഭിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിനും കായിക പരിശീലനത്തിനായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും മറ്റ് ആവശ്യങ്ങള്‍ക്കും എത്തിച്ചേരനാവശ്യമായ സൗകര്യം ലഭിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...