ജോജന്‍റെ ദുരൂഹ മരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തത് ആരോഗ്യവകുപ്പിന്‍റെ ഗുരുതര വീഴ്ച : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുമ്പമണ്‍ പമ്പുമഠത്തില്‍ ജോജന്‍ അലക്സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് 20 ദിവസം പിന്നിട്ടിട്ടും കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കാത്തത് ആരോഗ്യവകുപ്പിന്‍റെ ഗുരുതര വീഴ്ചയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പന്തളം പോലീസ് സ്റ്റേഷനില്‍ മരണം സംബന്ധിച്ച് അന്വേഷണം നടത്താത്തത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അഭാവത്തിലാണെന്നാണ് എസ്.എച്ച്.ഒ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ കാര്യം അന്വേഷിക്കുവാനായി പോലീസ് സ്റ്റേഷനില്‍ എത്തിയ പഞ്ചായത്ത് മെമ്പര്‍മാരോടും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും പന്തളം എസ്.എച്ച്.ഒ ക്രൂരമായ നിലപാടാണ് എടുത്തത്.

പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയപാടെ ഇറക്കി വീടിനെടാ എല്ലാവരെയും എന്ന് ആക്രോശിച്ചുവന്ന എസ്.എച്ച്.ഒ പഞ്ചായത്ത് പ്രസിഡന്‍റ് റോണി സഖറിയ ഒരു വനിതയാണെന്ന മര്യാദ പോലും പാലിക്കാതെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സഖറിയാ വര്‍ഗ്ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. രാജേഷ് തുമ്പമണ്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് രഞ്ചു എം. ജെ ഉള്‍പ്പെടെ ഉള്ളവരെ സ്റ്റേഷനില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഇറക്കി വിട്ടാതായി ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പോലീസ് സ്റ്റേഷന്‍ പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് ഭരിക്കുന്ന സി.പി.എം ഈ ജാള്യത മറയ്ക്കുന്നതിന് ഒപ്പുശേഖരണം ഉള്‍പ്പെടെ നടത്തുകയും കോണ്‍ഗ്രസ് ജനപ്രതിനിധികളെ അവഹേളിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ; മുരളീധരന് മറുപടിയുമായി വീണ ജോർജ്

0
പത്തനംതിട്ട : പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്....

കുവൈത്തിൽ ബാച്ചിലർമാർക്ക് കുരുക്ക് മുറുകുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബ-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ കർശന...

കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് എം.എ ബേബി

0
കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി...

മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാന്‍ വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും...

0
പത്തനംതിട്ട : മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാനും മൊഴിനല്‍കാനും  വീല്‍ചെയറില്‍ കോടതിയില്‍...