കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഗേൾസ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഗേൾസ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഏഴിന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിച്ച് 13.66 കോടി രൂപ ചെലവിൽ ആറ് നിലകളിലാണ് ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. 240 കുട്ടികൾക്ക് താമസിക്കാവുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 80 മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

ഒരുമുറിയിൽ മൂന്ന് കുട്ടികൾക്ക് വീതം താമസിക്കാൻ കഴിയും. ഇതിന് പുറമെ പൊതുവായ വായനാമുറി, വിനോദങ്ങൾക്കുള്ള മുറി, അടുക്കള, 90 പേർക്ക് ഒരേ സമയം ആഹാരം കഴിക്കുന്നതിനുള്ള വിശാലമായ മെസ് ഹാൾ, അതിഥികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം, സുരക്ഷാ ഉദ്യോഗസ്ഥരുടെ മുറികൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സൗകര്യാർത്ഥം രണ്ട് ലിഫ്റ്റുളും ഹോസ്റ്റലിൽ ക്രമീകരിച്ചിട്ടുണ്ട്. ജഥൻ കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. 2022 മേയിലാണ് പണികൾ തുടങ്ങിയത്. നിർമ്മാണ പൂർത്തീകരിച്ച ഹോസ്റ്റൽ എം,എൽ.എ സന്ദർശിച്ചു.

ആൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 11.99 കോടി രൂപ ചെലവിൽ അഞ്ച് നിലകളിലാണ് ബോയിസ് ഹോസ്റ്റൽ നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണ പുരോഗതിയും എം.എൽ.എ വിലയിരുത്തി. 64 മുറികളിലായി 192 കുട്ടികൾക്ക് ഇവിടെ താമസിക്കാൻ കഴിയും. രണ്ട് ബാച്ചുകളിലായി 200 കുട്ടികളാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനം നടത്തുന്നത്. കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക് സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. 352 കോടിയുടെ വിവിധ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ കോന്നി മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്നത്. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  ഡോ. ആർ. എസ്. നിഷ, വൈസ് പ്രിൻസിപ്പാൾ ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ: എ. ഷാജി, എച്ച്.എൻ.എൽ സീനിയർ മാനേജർ രതീഷ് കുമാർ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി ; റിട്ട. അധ്യാപകനെ കണ്ടെത്തി

0
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി....

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...