കോന്നി ഗ്രാമപഞ്ചായത്ത് തല സ്ത്രീ ക്യാമ്പയിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സേവനങ്ങളും പരിശോധനകളും നൽകുന്നതിനും കുടുംബരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിദഗ്ധ മെഡിക്കൽ സേവനവും മറ്റ് ബോധവത്കരണവും നൽകുന്നതിനായി ‘ആരോഗ്യമുള്ള സ്ത്രീ, ആരോഗ്യമുള്ള സമൂഹം’ എന്ന ലക്ഷ്യത്തോടുകൂടി കോന്നി ഗ്രാമപഞ്ചായത്ത് തല സ്ത്രീ ക്യാമ്പയിന് തുടക്കമായി. കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനിസാബുതോമസ് ഉത്ഘാടനം ചെയ്തു. സെപ്റ്റംബർ 16 മുതൽ മാർച്ച്‌ 8 വരെയാണ് ക്യാമ്പയിൻ നടക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരുമണി വരെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വെച്ച് സ്‌ക്രീനിംഗ് നടക്കും.

സ്ത്രീ ക്ലിനിക്കുകളിൽ സ്ത്രീകളുടെ വിളർച്ച, പ്രമേഹം, രക്ത സമ്മർദം, വായിലെ ക്യാൻസർ, ഗാർഭാശയ ഗള ക്യാൻസർ പരിശോധനകളും ഫോളിക് ആസിഡ്, അയൺ, കാൽസ്യം ഗുളികകളുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ്. ജെ പി എച്ച് എൻ,ജെ എച്ച് ഐ,എം എൽ എസ് പി, ആശ എന്നിവർ സ്ത്രീക്ലിനിക്കൾക്കും അയൽകൂട്ടം സ്ക്രീനിങ്‌ ക്യാമ്പിനും നേതൃത്വം നൽകുന്നതാണ്. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സ്മിത ആർ ശ്യാം യോഗത്തിൽ വിഷയാവതരണം നടത്തി.ആർ എം ഒ ഡോക്ടർ സാബിർ എ സമദ്, ഹെൽത്ത് സൂപ്പർ വൈസർ ബി അനിൽ കുമാർ, പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സൂപ്പർവൈസർ ഷൈബി എം പി, പബ്ലിക് ഹെൽത്ത് നഴ്സ് ഷേർലി, സീനിയർ നേഴ്സിംഗ് ഓഫീസർ ശ്രീലത എസ്, പി ആർ ഒ ബിജി എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...