കോന്നി ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ശോഭാ മുരളി അധ്യക്ഷത വഹിച്ചു. മാലിന്യ നിർമാർജ്ജനത്തിനും മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാനുള്ള കർമ്മപദ്ധതിക്ക് രൂപം നൽകി.

അംഗൻവാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഗ്രാമീണ ക്ലബ്ബുകൾ ഭവനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി ബോധവൽക്കരണം നടത്തുവാനും പഞ്ചായത്ത് ആരോഗ്യവകുപ്പ് ഹരിത കർമ്മ സേന എന്നിവരെ ചേർത്ത് തുറസ്സായ സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കുവാൻ രഹസ്യ സ്ക്വാഡിനെ നിയമിക്കുവാനും ആവശ്യമായ സ്ഥലങ്ങളിൽ വീണ്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു. ലോക പരിസ്ഥിതിദിന ഗ്രാമസഭയിൽ പങ്കെടുത്ത അംഗങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ഫണ്ട് വാർഡ് സാനിറ്റേഷൻ കമ്മിറ്റിക്ക് കൈമാറി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി കൊച്ചുകുഞ്ഞ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കാലായിൽ, പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, കെ.പി.ശിവദാസ്, സുജിത്ത് ബാലഗോപാൽ, ജിൽഷ ഷാജി, ഷിജി എസ്.ഷംസ്, ശാന്തിനി എ.എസ്, ഷൈല ബീഗം ബി, ഇന്ദുകല വി, ജയകുമാർ എൻ, സംഗീത രവി, സൂര്യകല ആർ, സിന്ധു എം.ബി, ശ്യാംകുമാർ പി.എസ്, സെക്രട്ടറി അജിത്ത് എച്ച്, അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ എസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...