ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ.ജനീഷ് രം​ഗത്ത്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: യുഡിഎഫ് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ മന്ത്രി രം​ഗത്ത്. പെൻഷൻ ഉയർത്തരുതെന്ന് യുവജന ക്ഷേമ മന്ത്രി ഒ.ജെ.ജനീഷ് ആവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് കഴിഞ്ഞ വർഷത്തേതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തരുത് എന്നതാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്ക് വനം വകുപ്പിൽ നിന്ന് സൂ വകുപ്പിലേക്ക് മാറ്റുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

വന്‍ തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തണമെന്നും ധവളപത്രം ശുപാര്‍ശ ചെയ്യുന്നു. റവന്യൂ വരുമാനത്തിന്‍റെ 77 ശതമാനവും ശമ്പളം പെന്‍ഷൻ തുടങ്ങിയ നിര്‍ബന്ധിത ചെലവിന് ഉപയോ​ഗിക്കുന്നു. ഈ ഗുരുതര സ്ഥിതി കേവലം ചെലവ് ചുരുക്കൽ കൊണ്ട് മാത്രം പരിഹരിക്കാനാകില്ല. കടുത്ത തീരുമാനങ്ങള്‍ വേണം. ശമ്പളം, പെന്‍ഷൻ, വിരമിക്കൽ എന്നിവയിൽ കടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്. വിരമിക്കൽ പ്രായം കേന്ദ്ര സര്‍ക്കാരിന്‍റേതിന് തുല്യമായി ഉയര്‍ത്തണം. ശമ്പള കമ്മീഷൻ പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നുമായിരുന്നു ധവളപത്രത്തിലെ നിർദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...