കോന്നി ഇളകൊള്ളൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ; എൽ.ഡി.എഫ് സ്ഥാനാർഥി ജലജപ്രകാശിന് ആവേശകരമായ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജലജപ്രകാശിന് വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി. സ്വീകരണ പരിപാടികൾ വെള്ളിയാഴ്ച രാവിലെ 9 ന് വെള്ളപ്പാറയിൽ സി പി ഐ എം ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. കെ.ആർ.പ്രഭ അധ്യക്ഷനായി.കെ.ആർ.ജയൻ, കെ.എം മോഹനൻ നായർ, കെ.എസ്.സുരേശൻ, എം.അനീഷ് കുമാർ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനിത്, പി.എസ്.ഗോപി, രാജി സി ബാബു, കെ.പ്രകാശ് കുമാർ, സ്ഥാനാർഥി ജലജപ്രകാശ് എന്നിവർ സംസാരിച്ചു.തുടർന്ന് പുലിയള്ളുങ്കൽ ,പുളിക്ക പതാൽ, പുന്നയ്ക്കാട്ട് പടി, കുന്നുംപുറം, മറ്റപ്പള്ളി കോളനി, ലക്ഷം വീട്, സ്കൂൾ ജംങ്ഷൻ, മടൂർ മുരുപ്പ്, മണക്കുഴി, പന്നിക്കണ്ടം, തെങ്ങുംകാവ്, മുണ്ടയ്ക്കാ മുരുപ്പ്, അത്തിക്കാലാപ്പടി, ചാരും കുഴി, ഐറ്റി സി പടി, പാലം ജംങ്ഷൻ, പുന്നമൂട്, കുറ്റിയിൽ, ചാലും കരോട്ട്, കുരട്ടിയാട്ട്,ചിറയ്ക്കൽ അമ്പലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോന്നി പോലീസ് കോട്ടേജ് ഭാഗത്ത് സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളടക്കം നിരവധി പേർ സ്ഥാനാർഥിയെ കാത്തുനിന്നാണ് സ്വീകരണം നൽകിയത്. വിവിധ സ്വീകരണ യോഗങ്ങളിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ,എൽ.ഡി.എഫ് നേതാക്കളായ തുളസീമണിയമ്മ, ടി.രാജേഷ് കുമാർ, ശ്രീകുമാർ മുട്ടത്ത്, എം.കെ.വിജയൻ, കെ.ജി.ഉദയകുമാർ എന്നിവർ സംസാരിച്ചു. അഡ്വ.ജനീഷ് കുമാർ എം.എൽ.എ അടക്കമുള്ള നേതാക്കൾ പങ്കെടുത്തുള്ള കുടുംബയോഗങ്ങളും .മൂന്നാം ഘട്ട ഭവന സന്ദർശനവും പൂർത്തിയാക്കി പ്രചാരണ പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് ഏറെ മുന്നേറിയിട്ടുണ്ട്.സ്ഥാനാർഥിയുടെ രണ്ടാം ഘട്ട ഭവന സന്ദർശനം നാളെ രാവിലെ ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങുന്നു ; ദർശനത്തിന് നിയന്ത്രണം

0
ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. സെപ്റ്റംബർ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് മന്ത്രി...

0
കോട്ടയം: മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി...