പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി എം.എം.എന്‍.എസ്.എസ് കോളജുമായി സഹകരിച്ചു നടത്തിയ തൊഴില്‍ മേളയില്‍ മുന്നൂറോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 25 കമ്പനികളിലായി നിലവിലുള്ള ആയിരത്തിലധികം ഒഴിവുകളിലേയ്ക്കാണ് അഭിമുഖം നടത്തിയത്. പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കുവരെയുള്ള തൊഴില്‍ അവസരങ്ങളാണ് മേളയില്‍ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ വി.ടി. അജോമോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ തുളസി മണിയമ്മ, കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ജ്യോതി, ജില്ലാ പ്രോഗ്രാം മാനേജര്‍ അനിത കെ നായര്‍, കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിജു എം സാംസണ്‍, കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സ്മിത തോമസ് എന്നിവര്‍ പങ്കെടുത്തു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.