സി.പി.എം പൊതുപ്രവര്‍ത്തനരംഗം ക്രിമിനല്‍ വല്‍ക്കരിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം പൊതുപ്രവര്‍ത്തനരംഗം ക്രിമിനല്‍ വല്‍ക്കരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കാപ്പ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ക്ക് സി.പി.എമ്മില്‍ അംഗത്വം നല്‍കിയ ജില്ലാ സെക്രട്ടറി ഉദയഭാനുവും മന്ത്രി വീണാ ജോര്‍ജും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ജീപ്പ് എറിഞ്ഞു തകര്‍ക്കുകയും സ്വകാര്യ ബസ് സ്റ്റാന്‍റില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതുമുള്‍പ്പെടെയുള്ള പ്രതികളും കഞ്ചാവ്, മണല്‍, മണ്ണ് മാഫിയക്ക് നേതൃത്വം നല്‍കുന്നവരുമാണ് കഴിഞ്ഞ ദിവസം സി.പി.എം അംഗത്വം നല്‍കിയവരില്‍ മിക്കവരും.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന ജില്ലയിലെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുന്ന ഗുണ്ടാ സംഘത്തെ വളര്‍ത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയുടെ ക്വട്ടേഷന്‍ ഗാങ്ങിലേക്കാണ് ബി.ജെ.പി യില്‍ നിന്ന് ഇവരെ കൊണ്ടുവന്നിട്ടുള്ളതെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അടൂരിലെ മണ്ണ്, മദ്യ മാഫിയ സംഘത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന സി.പി.എം ജില്ലാ നേതൃത്വം തിരുവല്ലയിലെ ബലാത്സംഗ കേസ് പ്രതിയെയും സി.പി.എമ്മിലേക്ക് തിരികെയെടുത്ത് ധാര്‍മിക മൂല്യം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമികളെയും, സ്വഭാവ ദൂഷ്യമുള്ളവരെയും അകറ്റി നിര്‍ത്തി നിയമം പാലിക്കേണ്ട മന്ത്രിയും ഇവര്‍ക്ക് അംഗത്വം നല്‍കല്‍ ചടങ്ങില്‍ പങ്കെടുത്ത് പിന്തുണ പ്രഖ്യാപിച്ചത് പരിഹാസ്വമാണെന്നും കൊച്ചുപറമ്പില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...