അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം ; പാർലമെൻ്റ് നടപടികൾ ഇന്നും തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം പാർലമെൻറിലും പുറത്തും ഇന്നും ശക്തമാക്കി പ്രതിപക്ഷം. സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻററികാര്യ മന്ത്രി കിരൺ റിജുജു രാഹുൽ ഗാന്ധിയെ കണ്ടു. രാജഭരണ കാലമല്ലെന്നും സഭയിലെത്തി മറുപടി നൽകാനുള്ള ഉത്തരവാദിത്തം അമിത് ഷാക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ രാജ്യസഭ ചെയർമാൻ അച്ചടക്കത്തിൻ്റെ വാളോങ്ങി. രണ്ടാഴ്ചയായി തുടരുന്ന പതിവ് ഇന്നും. ലോക് സഭ ചേർന്നയുടൻ ബഹളം. എല്ലാ ദിവസവും ഇങ്ങനെ ബഹളം തുടർന്നാൽ ജനങ്ങളുടെ വിഷയങ്ങൾ എങ്ങനെ ചർച്ച ചെയ്യാനാകുമെന്ന് സ്പീക്കർ. ബഹളം ഇരട്ടിയായി. സഭ നിർത്തി വെച്ചു. രാജ്യസഭയിലും സമാന സാഹചര്യം. ബഹളം ശക്തമാക്കിയ പ്രതിപക്ഷത്തെ ചട്ടം പറഞ്ഞ് സി പി രാധാകൃഷ്ണൻ മെരുക്കാൻ നോക്കി. അമിത് ഷാ എവിടെയന്ന ചോദ്യം ശക്തമാക്കി പ്രതിപക്ഷം. പ്ലക്കാർഡുയർത്തുകയോ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷയെന്ന് ചെയർമാൻ താക്കീത് നൽകി.

വെടിവയ്പ്പിന് അമിത് ഷാ തന്നെയാണ് ഉത്തരവാദിയെന്നും, സഭയിലെത്തി മറുപടി പറഞ്ഞേ മതിയാകൂയെന്നും പ്രിയങ്ക ഗാന്ധി. ബഹളം ഒഴിവാക്കി സഭ നടപടികളോട് സഹകരിക്കണമെന്ന് രാഹുൽ ഗാന്ധിയെ പ്രത്യേകം കണ്ട് പാർലമെൻററി കാര്യമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും അമിത് ഷായും എന്തുകൊണ്ട് സഭയിലെത്തുന്നില്ലെന്ന് രാഹുൽ റിജിജുവിനോട് ചോദിച്ചെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...