ഹോർമുസ് കടലിടുക്ക് ഗതാഗതം ; നയതന്ത്ര ചർച്ചയിൽ 48 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

മസ്‌ക്കറ്റ് : ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ- ഒമാൻ നയതന്ത്ര ചർച്ചകൾ തുടരുന്നു. ഹോർമുസ് തുറക്കുന്നതിൽ ഇന്നോ നാളെയോ കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. ഹോർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനുമായി നടത്തുന്ന ചർച്ചകൾ ‘പോസിറ്റീവ്’ ആണെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സൂചന നൽകിയിട്ടുണ്ട്.

ഹോർമുസുമായി ബന്ധപ്പെട്ട ചർച്ചയിൽ മസ്‌കറ്റും ടെഹ്‌റാനും ‘പുതിയ തലത്തിൽ’ എത്തിയതായി ഇറാൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു. ഹോർമുസ് വഴി സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി കടലിടുക്കിൽ ഒരു ‘മിഡിൽ കോറിഡോർ’ നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്. ചർച്ചകൾ പുരോഗമിക്കുമ്പോഴും, അമേരിക്കയുടെ ഇടപെടലുകളും സൈനിക ഭീഷണികളുമാണ് കരാറിലെത്താൻ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഭീഷണിയുടെ നിഴൽ നിലനിൽക്കുന്നിടത്തോളം കരാർ വൈകുമെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

ചർച്ചകൾ പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിൽ താഴെയായി കുറഞ്ഞു. ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച വിജയിച്ചാൽ യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ കരാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...