ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഷഹീൻ, നിതിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇതോടെ കേസിൽ ജാമ്യം ലഭിച്ചവരുടെ എണ്ണം 16 ആയി.മെയ് 25-നാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. തുടർന്ന് മെയ് 27-ന് കേസിൽ ആകെ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സെഷൻസ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഒമ്പത് പ്രതികൾക്കും പിന്നീട് നാല് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഇന്ന് രണ്ട് പേർക്ക് കൂടി ജാമ്യം ലഭിച്ചതോടെ ആകെ 16 പ്രതികൾ ജാമ്യത്തിലായി. ഇനി ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കാനുള്ളത്. വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും അന്വേഷണം അവസാന ഘട്ടത്തിലായതിനാൽ പ്രതികളെ തുടർന്നും ജയിലിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആദ്യഘട്ടത്തിൽ ജാമ്യം നൽകിയ പ്രതികൾക്കായി കോടതി സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് ഷഹീനും നിതിൻ രാജിനും ബാധകമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...