കല്ലാറിലെ മാലിന്യകൂമ്പാരം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം ; ആവശ്യവുമായി നാട്ടുകാർ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കല്ലാറിലെ മാലിന്യകൂമ്പാരം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. ക​ന​ത്ത മ​ഴ​യി​ല്‍ കു​തി​ച്ചൊ​ഴു​കി​യ ക​ല്ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്​​ന്ന​പ്പോ​ള്‍ ന​ദി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ക്കൂ​മ്പാ​രമായി മാറിയിരിക്കുകയാണിപ്പോൾ. ത​ണ്ണി​ത്തോ​ട് ഇ​ല​വു​ങ്ക​ല്‍ തോ​ടിന്റെ ഭാ​ഗം മു​ത​ല്‍ ന​ദി​യു​ടെ മ​ധ്യഭാഗ​ത്ത്​ രൂ​പ​പ്പെ​ട്ട ചെ​റി​യ തു​രു​ത്തു​ക​ളി​ല്‍ വ​ള​ര്‍ന്ന ചെ​ടി​ക​ളി​ല്‍പോലും പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​വും പ​ഴ​ന്തു​ണി​ക​ളു​മ​ട​ക്കം വ​ന്‍ മാ​ലി​ന്യ​ശേ​ഖ​ര​മാ​ണു​ള്ള​ത്. ന​ദീ​തീ​ര​ത്ത് വെ​ള്ള​ത്തി​ലേ​ക്ക് ചാ​ഞ്ഞു ​നി​ന്ന മ​ര​ച്ചി​ല്ല​ക​ളും പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം​കൊ​ണ്ട് മൂ​ടി.

ത​ണ്ണി​ത്തോ​ടിന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന്​ ഒ​ഴു​കി​യെ​ത്തു​ന്ന ചെ​റു​തും വ​ലു​തു​മാ​യ തോ​ടു​ക​ള്‍ ക​ല്ലാ​റ്റി​ലാ​ണ് സം​ഗ​മി​ക്കു​ന്ന​ത്. ഈ ​തോ​ടു​ക​ളി​ല്‍ മ​ഴ​ക്കാ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ന്ന മാ​ലി​ന്യം എ​ത്തു​ന്ന​ത്​ ക​ല്ലാ​റ്റി​ലാ​ണ്. രാ​സ​മാ​ലി​ന്യം അ​ട​ക്കം ഇ​തി​ലു​ണ്ട്. തേ​ക്കു​തോ​ട് പ​മ്പ് ഹൗ​സി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നും ജ​നം വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​തും മാ​ലി​ന്യം ക​ല​ര്‍ന്ന ക​ല്ലാ​റ്റി​ലെ ജ​ല​മാ​ണ്. ഇ​ത് പ​ല സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ള്‍ പ​ര​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്.

ക​ല്ലാ​റി‍െന്‍റ ഇ​രു​ക​ര​യി​ലും വ​ന​മാ​യ​തി​നാ​ല്‍ കാ​ട്ടാ​ന അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ള്‍ക്കും മാ​ലി​ന്യം ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്‌. നി​ര​വ​ധി വ​ന്യ​ജീ​വി​ക​ള്‍ ക​ല്ലാ​റ്റി​ല്‍ വെ​ള്ളം കു​ടി​ക്കാ​ന്‍ എ​ത്താ​റു​ണ്ട്. ആ​ന​യും മ​റ്റ്​ മൃ​ഗ​ങ്ങ​ളും ഇ​ത് ഭ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ന​ദി​യി​ലെ മീ​നു​ക​ളെ​യും മാ​ലി​ന്യം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ന​ദി​യി​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ക​ല്ലാ​റ്റി​ല്‍ മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...