Wednesday, July 9, 2025 4:58 am

കല്ലേലി കാവില്‍ 22ന് ഒമ്പതാം തിരു ഉത്സവം : പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല 23ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പ്രാചീന സംസ്കൃതിയെ മല വിളിച്ച് ചൊല്ലി ഉണര്‍ത്തിക്കൊണ്ട് പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂല സ്ഥാനം ) മുഖ്യ ഉത്സവം നടക്കും. ഒമ്പതാം തിരു ഉത്സവദിനമായ 22ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം, നാണയപ്പറ, മഞ്ഞള്‍പ്പറ, നെല്‍പ്പറ, അന്‍പൊലി, രാവിലെ 7 മുതല്‍ മലയ്ക്ക് കരിക്ക് പടേനി, ഒമ്പതാം ഉത്സവം എം എല്‍ എ സി ആര്‍ മഹേഷ്‌, കോന്നി ഡി.വൈ.എസ്.പി ബൈജു കുമാര്‍.കെ, കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍, പ്രമാടം പഞ്ചായത്ത് അംഗം ജയ കൃഷ്ണന്‍.കെ എന്നിവര്‍ ചേര്‍ന്നു ഭദ്ര ദീപം തെളിയിക്കും.

തുടര്‍ന്ന് 8.30 മുതല്‍ വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ 9 മണിയ്ക്ക് സമൂഹ സദ്യ, 10 മണിയ്ക്ക് വന ദുര്‍ഗ്ഗ അമ്മ പരാശക്തി പൂജ 11.30 മുതല്‍ ഊട്ട് പൂജ, വൈകിട്ട് 6.30 മുതല്‍ തൃപ്പടി പൂജ, ദീപ നമസ്ക്കാരം, ദീപാരാധന, ദീപാകാഴ്ച ചെണ്ടമേളം ചരിത്ര പുരാതനമായ ഉണര്‍ത്ത് പാട്ടും ഉറക്ക് പാട്ടുമായ കുംഭ പാട്ട്, രാത്രി 7 മണി മുതല്‍ തമിഴ്‌നാട്‌ തെങ്കാശി പംബ്ലി കുമാരി ആര്‍ എം ഇ ശെല്‍വിയും സംഘവും അവതരിപ്പിക്കുന്ന കല്ലേലി അപ്പൂപ്പന്റെ തമിഴ് ചരിതം കോര്‍ത്തിണക്കിയ വില്‍പ്പാട്ട്. രാത്രി 8 മണി മുതല്‍ നൃത്ത സന്ധ്യ, 9 മണിമുതല്‍ കരിമ്പന ആട്ട കളരിയുടെ ഊരൂട്ട്‌ കാവിലമ്മ എന്ന കലോപഹാരം അരങ്ങേറും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രില്‍ 23 ന് രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം, നാണയപ്പറ, മഞ്ഞള്‍പ്പറ, നെല്‍പ്പറ, അന്‍പൊലി, രാവിലെ 7 മുതല്‍ പത്താമുദയ വലിയ മലയ്ക്ക് കരിക്ക് പടേനി 8.30 മുതല്‍ വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ, പുഷ്പാഭിഷേകം, 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭദ്ര ദീപം തെളിയിക്കും. നാരീ ശക്തി പുരസ്ക്കാര ജേതാവും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോ.എംഎസ് സുനില്‍ ഉത്സവ ആശംസകള്‍ നേരും. രാവിലെ പത്ത് മണിയ്ക്ക് ചിറക്കര ദേവ നാരായണന്‍, കോയിപ്പുറത്ത് നീലകണ്ഠൻ എന്നീ ഗജ വീരന്മാര്‍ക്ക് ആനയൂട്ട്‌ നടക്കും. തുടര്‍ന്ന് പൊങ്കാല നിവേദ്യം .

രാവിലെ 11 മണിയ്ക്ക് പത്താമുദയ സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കാവ് സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറയും കാവ് പ്രസിഡന്റ് അഡ്വ.സി.വി ശാന്ത കുമാര്‍ അധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവര്‍ത്തനം 2022 ന്റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംപിയും പത്താമുദയ ജന്മ വാര്‍ഷിക സംഗമം ഉദ്ഘാടനം ആന്റോ ആന്റണി എംപിയും ഊരാളി സംഗമം ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും ഗോത്ര സംഗമം ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും മത മൈത്രി സംഗമം ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നിര്‍വ്വഹിക്കും.

വിശിഷ്ടാതിഥികളായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ജോജോ മോഡി, അജോമോന്‍, കോന്നി ബ്ലോക്ക് അധ്യക്ഷ ജിജി സജി, അരുവാപ്പുലം പഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയ്, മത സാമുദായിക രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും

11 .30 മുതല്‍ ഊട്ട് പൂജ , ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരു മുന്നില്‍ എഴുന്നള്ളത്ത്‌, വൈകിട്ട് 6.30 നു തൃപ്പടി പൂജ , 6.30 നു അച്ചന്‍കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍, 7 മണിയ്ക്ക് ദീപ നമസ്ക്കാരം, ദീപാരാധന, ദീപാകാഴ്ച ചെണ്ടമേളം, പത്താമുദയ ഊട്ട് പൂജ, രാത്രി 8 മണിയ്ക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട്, തുടര്‍ന്ന് 9 മണിമുതല്‍ ദ്രാവിഡ കലകളായ ഭാരതക്കളി, പടയണിക്കളി, തലയാട്ടംക്കളി, പാട്ടും കളിയും എന്നിവ നടക്കും

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി

0
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും...

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...