കോന്നി കരിയാട്ടം : പന്തല്‍ നിര്‍മ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കരിയാട്ടം ടൂറിസം എക്‌സ്‌പോയുടെ പന്തല്‍ നിര്‍മ്മാണം പത്തു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അഡ്വ .കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. കോന്നി കെ.എസ്.ആര്‍.ടി.സി മൈതാനിയില്‍ ആരംഭിച്ച പന്തല്‍ നിര്‍മ്മാണ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഉപ്പും മുളകും ടെലി സീരിയലില്‍ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്‍ സാബിത്താണ് പന്തല്‍ നിര്‍മ്മാണത്തിന്റെ കാല്‍നാട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കോന്നി കരിയാട്ടം കേരളത്തിന്റെ ഉല്‍സവമാണെന്ന് അല്‍സാബിത്ത് പറഞ്ഞു. കരിയാട്ടം വിജയിപ്പിക്കാന്‍ എല്ലാവരുടെയും പിന്‍തുണയുണ്ടാകണമെന്നും അല്‍സാബിത്ത് അഭ്യര്‍ത്ഥിച്ചു.

പി.ആര്‍.പി.സി ചെയര്‍മാന്‍ കെ.പി.ഉദയഭാനു, സംഘാടക സമിതി രക്ഷാധികാരി ശ്യാംലാല്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കോന്നിയൂര്‍ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ആര്‍ മോഹനന്‍ നായര്‍, ടി. വി.പുഷ്പവല്ലി, രജനി ജോഷി, പ്രീജ പി നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വര്‍ഗ്ഗീസ് ബേബി, പി വി ജയകുമാര്‍, സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് ഏബ്രഹാം, ഫൈസല്‍ ബഷീര്‍, ബിജു മലയാലപ്പുഴ, മഞ്ചേഷ് വടക്കുപുറം, ജോബി ടി ഈശോ, ശ്രീകുമാര്‍ ഐരവണ്‍, സംഘാടക സമിതി കണ്‍വീനര്‍ ജി.ബിനുകുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ എ. ദീപകുമാര്‍, കണ്‍വീനര്‍ സങ്കേഷ് ജി നായര്‍, കാട് ടൂറിസം സൊസൈറ്റി സെക്രട്ടറി എന്‍.എസ്.മുരളീ മോഹന്‍, രാജേഷ് ആക്ലേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...

സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികളാണെന്ന് ഡി.സി.സി പ്രസിഡന്റ്...

ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

0
കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ - പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച...