കോന്നി കരിയാട്ടം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കരിയാട്ടം സംഘാടക സമിതി ഓഫീസ് പ്രശസ്ത സിനിമാതാരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. കോന്നി കരിയാട്ടം കോന്നിയെ രാജ്യാന്തര ശ്രദ്ധാകേന്ദ്രമാക്കി മാറ്റുമെന്ന് ഗിന്നസ് പക്രു പറഞ്ഞു. ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിനും സഹായകമാകും. കരിയാട്ടം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി മൈതാനിയിലായാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ 15 ദിവസക്കാലമാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആനയെ മുഖ്യ ആകര്‍ഷണ കേന്ദ്രമാക്കിയാണ് കരിയാട്ടം നടക്കുക. കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനും കരിയാട്ടം സഹായകമാകും.

ചടങ്ങില്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് നീതു ചാര്‍ലി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ പി ആര്‍ പ്രമോദ്, ആര്‍ മോഹനന്‍ നായര്‍, രജനി ജോഷി, പ്രീജ പി നായര്‍, ടി.വി. പുഷ്പവല്ലി,
രവികലാ എബി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, കോന്നിയൂര്‍ രാധാകൃഷ്ണന്‍, സംഘാടകസമിതി രക്ഷാധികാരി ശ്യാംലാല്‍, ജനറല്‍ കണ്‍വീനര്‍ ബിയോജ്.എസ്. നായര്‍, കണ്‍വീനര്‍ ജി.ബിനു കുമാര്‍, എ.ദീപ കുമാര്‍, സംഗേഷ് ജി.നായര്‍ രാജേഷ് ആക്ലേത്ത്, ചലച്ചിത്രതാരം രജി രാമപുരം തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...