കൊല്ലൻപടി – അതിരുങ്കൽ റോഡിലെ കുഴി അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊല്ലൻപടി – അതിരുങ്കൽ റോഡിൽ പള്ളിപ്പടിക്കും തൂക്കുപാലത്തിനുമിടയിൽ രൂപം കൊണ്ട കുഴി അപകട ഭീഷണിയാകുന്നു. ഇന്റർലോക്ക് കട്ടകൾ പാകിയിരിക്കുന്ന ചപ്പാത്ത് ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന ജല വിതരണ പൈപ്പ്  പൊട്ടിയതും അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളുടെ സഞ്ചാരവും റോഡിന് നടുവിൽ കുഴി രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടിട്ടുള്ളത്. ജല വിതരണ പൈപ്പ് കടന്നു പോകുന്ന ഭാഗത്ത്  പൈപ്പ് പൊട്ടി കുഴിയായതിന് ശേഷം അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾ ഇടതടവില്ലാതെ ഇതുവഴി സഞ്ചരിച്ചതും കൂടുതൽ ഭീഷണിയിലേക്ക് നീങ്ങുന്നതിന്  കാരണമായി. മാത്രമല്ല ഇന്റർലോക്ക് കട്ടകൾ രണ്ടു ഭാഗത്തേക്കും ഇളകി മാറിയിരിക്കുകയുമാണ്. ഇവിടെ സൂചന ബോർഡുകളും അധികൃതർ സ്ഥാപിച്ചിട്ടില്ല. റോഡിനിരുവശവും വളർന്നു  നിൽക്കുന്ന കാടുകളും അധികൃതർ നീക്കം ചെയ്തിട്ടില്ല. മഴക്കാലത്ത് വാഹനങ്ങളുടെ ടയറുകൾ തെന്നി മാറുന്നതും ഇവിടെ പതിവാണ്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അടിയന്തിര നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...