കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്ന് നിയന്ത്രണം വിട്ട സൂപ്പർ ഫാസ്റ്റ് ബസ് പുനലൂർ മൂവാറ്റുപുഴ റോഡിലേക്ക് ഉരുണ്ട് നീങ്ങി ഇടിച്ച് നിന്നു. ശനിയാഴ്ച്ച രാത്രി 8.20 ഓടെ ആയിരുന്നു സംഭവം. ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്നും മെക്കാനിക്ക് ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കവേ ബസ് മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. സ്റ്റാൻ്റിനുള്ളിലെ വെയ്റ്റിംഗ് ഷെഡിന് സമീപം ബസ് ഇടിച്ച് നില്‍ക്കുകയായിരുന്ന. അപകടം നടക്കുമ്പോള്‍ ഈ ഭാഗത്ത് ആളില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. മുൻപും ഇത്തരം അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് ജനങ്ങൾ പറയുന്നു.
കോന്നിയില്‍ നിയന്ത്രണംവിട്ട സൂപ്പർ ഫാസ്റ്റ് പുനലൂർ മൂവാറ്റുപുഴ റോഡിലേക്ക് ഉരുണ്ട് നീങ്ങി ഇടിച്ചുനിന്നു
RECENT NEWS
Advertisment