കോ​ന്നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ഓ​ഫി​സ് കെ​ട്ടി​ടം കാ​ടു​മൂ​ടി​യ നി​ല​യി​ൽ

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കോ​ന്നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ഓ​ഫി​സ് കെ​ട്ടി​ടം കാ​ടു​മൂ​ടി​യ നി​ല​യി​ൽ. മ​ഴ​കൂ​ടി പെ​യ്ത​തോ​ടെ ഭി​ത്തി​ക​ളി​ൽ ഈ​ർ​പ്പം കെ​ട്ടി​നി​ൽ​ക്കു​ക​യു​മാ​ണ്. ഇ​ത് കെ​ട്ടി​ട​ത്തി​ന്​ ബ​ല​ക്ഷ​യം സൃ​ഷ്ടി​ക്കാനും സാധ്യതയുണ്ട്. അ​ഡ്വ. അ​ടൂ​ർ പ്ര​കാ​ശ് എം.​എ​ൽ.​എ​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ ഡി​പ്പോ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ കോ​ന്നി നാ​രാ​യ​ണ​പു​രം ച​ന്ത​യോ​ട് ചേ​ർ​ന്നു​കി​ട​ന്ന ഭൂ​മി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ട്ടു. പി​ന്നീ​ട് എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം ഭൂ​മി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

2.41 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ്​ നി​ർ​മാ​ണം. അ​ടു​ത്തി​ടെ ന​ട​ന്ന യോ​ഗ​ത്തി​ൽ ഓ​ഫി​സ് സീ​ലി​ങ്, ലൈ​റ്റ്, യാ​ർ​ഡ് എ​ന്നി​വ​യു​​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ൾ, ഡി​പ്പോ​യു​ടെ ചു​റ്റും ഫെ​ൻ​സി​ങ്, ഫ​ർ​ണി​ച്ച​റു​ക​ൾ, ക​മ്പ്യൂ​ട്ട​ർ എ​ന്നി​വ വാ​ങ്ങാ​ൻ അ​ധി​കാ​രി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ​ക്ക്​ വേ​ഗ​മാ​യി​ട്ടി​ല്ല. ത​ട​സ്സ​ങ്ങ​ൾ നീ​ക്കി കോ​ന്നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ എ​ത്ര​യും വേ​ഗം തു​റ​ന്ന് ന​ൽ​ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി

0
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ്...

വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ...

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...