കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​പ്പ​റേ​റ്റി​ങ്​ സ്​​റ്റേ​ഷ​നി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​യ​റ്റി തി​രി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​പ്പറേ​റ്റി​ങ്​ സ്​​റ്റേ​ഷ​നി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​യ​റ്റി തി​രി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ന​ലൂ​ര്‍-​ മൂ​വാ​റ്റു​പു​ഴ പാ​ത​യു​ടെ നി​ര്‍​മ്മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വെട്ടൂര്‍ – കു​മ്പ​ഴ വഴിയാണ് പ​ത്ത​നം​തി​ട്ട​ക്ക് തി​രി​ച്ചു​വി​ടു​ന്ന​ത്. ഇ​തി​നാ​ല്‍ കോ​ന്നി പോ​ലീ​സ് സ്​​റ്റേ​ഷ​ന്‍ റോ​ഡി​ല്‍ വ​ലി​യ തി​ര​ക്കാ​ണ്. കോ​ന്നി-​പു​ന​ലൂ​ര്‍ റൂ​ട്ടി​ലും കോ​ന്നി-​ത​ണ്ണി​ത്തോ​ട് റോ​ഡി​ലും സ​ഞ്ച​രി​ക്കു​ന്ന ബ​സു​ക​ള്‍ കോ​ന്നി കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​പ്പറേ​റ്റി​ങ്​ സ്​​റ്റേ​ഷ​നി​ല്‍ ക​യ​റ്റി​യാ​ണ് തി​രി​ക്കു​ന്ന​ത്.

ബ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ തി​രി​ക്കു​ന്ന​തു​മൂ​ലം പി​ന്നി​ലേ​ക്ക് എ​ടു​ക്കു​ന്ന ബ​സു​ക​ള്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ട്ടു​ന്ന​തും പതി​വാ​യി മാ​റി. മാ​ത്ര​മ​ല്ല കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓപ്പ​റേ​റ്റി​ങ്​ സ്​​റ്റേ​ഷ​നി​ല്‍ ബ​സു​ക​ള്‍ തി​രി​യു​ന്ന സ്ഥലങ്ങളില്‍ ബ​സു​ക​ളു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ബ​സു​ക​ള്‍​ക്ക് തി​രി​യു​ന്ന​തി​നും അ​സൗ​ക​ര്യ​മു​ണ്ട്.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. നി​ല​വി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍​കൂ​ടി തി​രി​ഞ്ഞ് പു​ന​ലൂ​ര്‍-​പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​ക്ക് ബ​സു​ക​ള്‍​ക്ക് തി​രി​ഞ്ഞു​പോ​കാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി കോ​ന്നി ഡി​പ്പോ അ​ധി​കൃ​ത​ര്‍ പ്ര​വേ​ശ​ന ക​വാ​ടം ബ​സു​ക​ളു​ടെ വീ​ല്‍ ഡിസ്കുകള്‍ നി​ര​ത്തി​വെ​ച്ചും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെയ്തും  വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി​യി​രി​ക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...