കോന്നി കുമ്മണ്ണൂർ വയക്കര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കുമ്മണ്ണൂർ വയക്കര റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല മണ്ഡല കാലത്ത് അച്ചൻകോവിൽ വഴി വരുന്ന അയ്യപ്പ ഭക്തർ കോന്നി നഗരത്തിൽ എത്താതെ വയക്കര വഴി കാനന പാതയിലൂടെ സഞ്ചരിച്ച് കുമ്മണ്ണൂർ വഴി മുരിങ്ങമംഗലം ജംഗ്ഷനിൽ എത്തി കുമ്പളാമ്പൊയ്ക വഴിയും തണ്ണിത്തോട് ചിറ്റാർ സീതത്തോട് വഴിയും ശബരിമലക്ക് പോകാൻ കഴിയുന്ന വനപാതയാണിത്. തമിഴ്‌നാട്ടിൽ നിന്ന് അടക്കം ശബരിമല മണ്ഡല കാലത്ത് കാൽ നടയായി അയ്യപ്പ പാകതർ സഞ്ചരിക്കുന്ന പാതയാണ് ഇത്. തൊണ്ണൂറ് കാലഘട്ടത്തിൽ റോഡ് കുറച്ച് ഭാഗം മെറ്റൽ പാകിയിരുന്നു. എന്നാൽ പിന്നീട് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടില്ല. റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് സി പി ഐ ഐരവൺ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി വനം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾക്കായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം കൈമാറിയിരുന്നു. എന്നാൽ പിന്നീട് നടപടികൾ പുരോഗമിച്ചില്ല. രണ്ട് കലുങ്കുകൾ അടക്കം ഈ റോഡിൽ നിർമ്മാണം പൂർത്തീകരിച്ചെങ്കിൽ മാത്രമേ റോഡ് സഞ്ചാര യോഗ്യമാവുകയുള്ളു. കോന്നിയിൽ ഗതാഗതം തടസപെട്ടാൽ പത്തനംതിട്ട ഭാഗത്തേക്ക് അടക്കം വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയുമാണിത്. റോഡ് നിർമ്മാണം പൂർത്തിയായാൽ കോന്നി മെഡിക്കൽ കോളേജിനും ഇത് ഏറെ പ്രയോജനപ്പെടും. മലയോര മേഖലക്ക് ഏറെ പ്രയോജനം ചെയ്യുന്ന റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണം എന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...

പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന് പരാതി

0
ആലപ്പുഴ: പുന്നപ്രയിലെ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ യുവാവിനെ പോലീസ് അകാരണമായി മര്‍ദിച്ചെന്ന്...

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...