ലോക്ഡൌൺ നിയന്ത്രണങ്ങൾക്കിടയിലും കോന്നിയിൽ തിരക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ലോക്ഡൌൺ നിയന്ത്രണങ്ങൾക്കിടയിലും കോന്നിയിൽ തിരക്ക് വര്‍ധിക്കുന്നു. വിവിധ കാരണങ്ങൾ പറഞ്ഞ് അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുതലാണെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു.

ആശുപത്രി ആവശ്യങ്ങൾ, മരണം, വിവാഹം തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ് പൊതുജനങ്ങൾക്ക് ലോക്ഡൌണിൽ ഇളവുകൾ നൽകിയിരിക്കുന്നത്. എന്നാൽ സത്യവാങ്മൂലത്തിൽ ഇത്തരം ആവശ്യങ്ങൾ കാണിച്ച് മറ്റ് പല കാര്യങ്ങൾക്കും ഇറങ്ങി തിരിക്കുന്നവരാണ് അധികവും. കോന്നി പോലീസ് സ്റ്റേഷന്റെ  പ്രധാന അതിർത്തികളായ ചാങ്കൂർമുക്ക്, വകയാർ, കോന്നി ടൌൺ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ട്.

എന്നാൽ ലോക്ക് ഡൌൺ ലംഘന കേസുകൾ ഒന്നും തന്നെ കോന്നി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോന്നി പോലീസ് പറയുന്നു. നിസാര കാര്യങ്ങൾക്ക് പോലും ജനം പുറത്തിറങ്ങേണ്ടി വരുമ്പോൾ വലിയ രോഗ വ്യാപന സാധ്യതയാണ് ഉയരുന്നത്. മലയോര മേഖലയിലെ ഉൾപ്രദേശങ്ങളിൽ പരിശോധനകൾ കുറഞ്ഞതോടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...