പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ നിര്‍മ്മാണത്തിലെ അപാകത : സ്ഥിരം അപകടമേഖലയായി കോന്നി മാമ്മൂട്, ചിറ്റൂര്‍മുക്ക് ഭാഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ട കോന്നി മാമ്മൂട്, ചിറ്റൂര്‍മുക്ക് ഭാഗങ്ങള്‍ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനോടകം നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. സംസ്ഥാന പാതയുടെ നിര്‍മ്മാണത്തില്‍  മാമ്മൂട് മുതല്‍ ചിറ്റൂര്‍ മുക്ക് വരെയുള്ള ഭാഗങ്ങളില്‍ റോഡിന് വീതി കുറഞ്ഞു പോയതാണ് അപകടങ്ങള്‍ക്ക് പ്രധാനമായും കാരണം. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ ഇവിടെ വേഗത കുറയ്കാതെയാണ് മുമ്പോട്ട് പോകുന്നത്. മാമ്മൂട് വഞ്ചിയുടെ ഭാഗത്ത് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നടന്ന അപകടങ്ങള്‍ അടക്കം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

മാമ്മൂട്ടില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ തല കീഴായി മറിയുകയും ഇതിലുണ്ടായിരുന്ന ആള്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയും ചെയ്തത് അടുത്തനാളിലാണ്. ഇതിന് ശേഷം നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറി യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. മാമ്മൂട്ടില്‍ തന്നെ  കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റുകള്‍ തമ്മില്‍ ഉരയുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുമ്പോഴും ഈ ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുവാനോ അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന പാതയുടെ കോന്നി റീച്ചില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന ഈ ഭാഗത്ത് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. അമിതവേഗം കണ്ടുപിടിക്കാന്‍ ക്യാമറ നിരീക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....