സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് അവസരം. ഫോണ്‍ : 7994926081

അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി എലിമുളളുംപ്ലാക്കല്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറ് മാസം), ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി(രണ്ട് സെമസ്റ്റര്‍) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ട്. ഫോണ്‍ : 9048193864, 8547005074.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലയില്‍ 2026 ഫെബ്രുവരി നാലിന് നടക്കുന്ന സിഎം മെഗാ ക്വിസ് ജില്ലാതല മത്സരത്തോട് അനുബന്ധിച്ച് വേദിയിലേക്ക് എല്‍ഇഡി വാള്‍ (260 ചതുരശ്ര അടി, 200 ചതുരശ്ര അടി, 180 ചതുരശ്ര അടി), 10,000 മെഗാ ഹെക്ട്‌സ് സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, 11 കോഡ്ലെസ് മൈക്ക്, പോഡിയം മൈക്ക്, പോഡിയം, 45 ഇഞ്ച് ടിവി (രണ്ട് എണ്ണം), ക്വിസ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉയരം കൂടിയ സ്റ്റൂള്‍ എന്നിവ സജ്ജമാക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് മത്സാരാടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 2026 ജനുവരി 30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. കലക്ടറേറ്റ്, പത്തനംതിട്ട (ഫോണ്‍: 0468 2222657) വിലാസത്തില്‍ ലഭിക്കണം.

ഡ്രൈവര്‍ നിയമനം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (എല്‍എംവി ) ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-41. പി.എസ്.സി/ സര്‍ക്കാരില്‍ നിലവിലുള്ള യോഗ്യത. ജനുവരി 29 വരെ അപേക്ഷ സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....