കോന്നി മഠത്തില്‍ക്കാവ് ഏലാ വിഷപ്പാമ്പുകളുടെ താവളമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ ഉടമസ്ഥതയിലുള്ള കോന്നി മഠത്തില്‍ക്കാവ് ഏലാ കാടുകയറി വിഷപ്പാമ്പുകളുടെ താവളമായി മാറിയിട്ടും വെട്ടിത്തെളിക്കാന്‍ നടപടിയില്ല. വര്‍ഷങ്ങളായി നെല്‍ കൃഷിയില്ലാതെ കിടക്കുന്ന ഏലാ കോന്നിയുടെ നഗര ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഠത്തില്‍ക്കാവ് ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഏലായില്‍ നിന്നും ഉഗ്രവിഷമുള്ള പാമ്പുകള്‍ സമീപത്തെ വീടുകളുടെയും  വ്യാപാര സ്ഥാപനങ്ങളുടെയും പരിസരത്തേക്ക് കയറി വരുന്നത് പതിവായി മാറുകയാണ്. നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞ് മടുത്തിട്ടും നടപടിയില്ല. പെരുമ്പാമ്പുകളാണ് കൂടുതലും. സമീപത്തെ വീടുകളിലേക്കുള്ള ഇടവഴികളിലേക്കും പാമ്പുകള്‍ കയറി കിടക്കുന്നത് ഇപ്പോള്‍ സാധാരണയായി മാറിയിട്ടുണ്ട്.

മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ ഏലായില്‍ വെള്ളം നിറയുന്നത് കാരണം സമീപത്തെ റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം നിറയും. പ്രളയകാലത്ത് ഈ പ്രദേശത്തെ രാഷ്ട്രീയപാര്‍ട്ടി ഓഫീസും വീടുകളും അടക്കം വെള്ളത്തിനടിയിലായിരുന്നു. ആഫ്രിക്കന്‍ ഒച്ചുകളും കീരിയുമെല്ലാം പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രാത്രി സമയങ്ങളില്‍ പാമ്പുകള്‍ വഴിയില്‍ കിടന്നാല്‍ വെളിച്ചക്കുറവ് കാരണം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയുമില്ല. കാടുകയറി കിടക്കുന്ന ഏലായില്‍ മാലിന്യം തള്ളുന്ന സംഭവങ്ങളും വര്‍ധിക്കുന്നുണ്ട്. കോന്നി ഗ്രാമപഞ്ചായത്തിലെ മാറി മാറി വന്ന ഭരണ സമിതികളും ഈ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഏലായിലെ കാടുകള്‍ നീക്കം ചെയ്തെങ്കില്‍ മാത്രമേ നാട്ടുകാര്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് പരിഹാരമാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...