സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് 2 തൊഴിലാളികൾക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിച്ചൽ സ്വദേശി രാജേഷ് (48), കാരയ്ക്ക മണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്. ജോലിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. എസിയിൽ ഗ്യാസ് ഫിൽ ചെയ്യുന്ന സമയത്താണ് പെട്ടെന്ന് എസി പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടുനിന്ന തൊഴിലാളിക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

ജോലി നടക്കുന്ന സമയത്ത് ഓഫീസിനുള്ളിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന് പരിക്കില്ല. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിക്ക് പുറത്തുണ്ടായിരുന്ന കാറിന്‍റെ ചില്ലും തകര്‍ന്നിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍ പിടിച്ചു കൊണ്ടുനിന്ന ആള്‍ തെറിച്ച് ഓടയുടെ ഭാഗത്തേക്ക് വീണുപോയിരുന്നു. ഒരാളുടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...