ക്ലീൻ പഴവങ്ങാടി സേഫ് പഴവങ്ങാടി : മെഗാ ക്ലീനിംഗ് ക്യാമ്പയിൻ മെയ് 14, 15, 16 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്ലീൻ പഴവങ്ങാടി സേഫ് പഴവങ്ങാടി ക്യാമ്പയിന്റെ ഭാഗമായി മഴക്കാലപൂർവ ശുചീകരണം മെഗാ ക്ലീനിംഗ് ക്യാമ്പയിൻ മെയ് 14,15,16 തീയതികളിൽ നടക്കും. എല്ലാ വാർഡുകളിലും ശുചിത്വ സമിതികൾ യോഗം ചേർന്ന് വാർഡുകളിൽ ശുചീകരിക്കേണ്ട ഭാഗങ്ങൾ കണ്ടെത്തി. പഞ്ചായത്ത്‌ അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമ്മ സേന, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നാളെ രാവിലെ 10 മുതൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ്, ടൗൺ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ചന്ത, ഘടക സ്‌ഥാപനങ്ങൾ, പഞ്ചായത്ത്‌ ഓഫീസ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തും. പഞ്ചായത്ത്‌തല മെഗാ ശുചീകരണ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ ഉദ്ഘാടനം ചെയ്യും. പൊതു ഇടങ്ങൾ കൂടാതെ എല്ലാ വീടുകളുടെയും പരിസരങ്ങൾ ശുചീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അഭ്യർത്ഥിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...