കോന്നി: കോന്നി ഗവൺമെൻറ് മെഡിക്കല്‍ കോളേജിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കിഫ്ബി മുഖേന 351.72 കോടി രൂപ അനുവദിച്ചതില്‍ 199.17 കോടിക്ക് രാജസ്ഥാന്‍ കമ്പനിയായ ജതന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി അടിയന്തരമായി 4.43 കോടിയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
അനുവദിച്ച തുകയില്‍ നിന്ന് 70 ലക്ഷം രൂപയുടെ വീതം രണ്ട് മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍ സജ്ജമാക്കും. ഫര്‍ണിച്ചറുകള്‍ക്കായി 32.85 ലക്ഷം രൂപയും ബുക്കുകള്‍ക്കും ജേര്‍ണലുകള്‍ക്കുമായി 35 ലക്ഷം രൂപയും അനുവദിച്ചു. ഐ.സി.യു അനുബന്ധ ഉപകരണങ്ങള്‍, ഇ.എന്‍.ടി സര്‍ജറി, ഗൈനക്കോളജി എന്നിവയ്ക്ക് ആവശ്യമായ മെറ്റീരിയലുകള്‍, ബയോകെമിസ്ട്രി, മൈക്രോബയോളജി വിഭാഗത്തിനുള്ള റീയേജന്റുകള്‍, കെമിക്കല്‍, കിറ്റുകള്‍, പത്തോളജി വിഭാഗത്തിനുള്ള മെറ്റീരിയലുകള്‍, കിറ്റുകള്‍, ഓര്‍ത്തോപീഡിക് സര്‍ജറിയ്ക്കുള്ള ഉപകരണങ്ങള്‍, അനസ്‌തേഷ്യ വര്‍ക്ക് സ്‌റ്റേഷന്‍, പേഷ്യന്റ് വാമര്‍, മള്‍ട്ടിപാരമോണിറ്റര്‍, ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്, ഡെന്റല്‍, പീഡിയാട്രിക്, പള്‍മണോളജി, ഫിസിയോളജി എന്നീ വിഭാഗങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവ മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കി.
സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍, ലേബര്‍ റൂം, ബ്ലഡ് ബാങ്ക് എന്നിവ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കിഫ്ബിയില്‍ നിന്ന് 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജില്‍ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍ കോളജില്‍ വരുന്നത്
-200 കിടക്കയോടുകൂടിയ ആശുപത്രിക്കെട്ടിടം, അക്കാദമിക് ബ്ലോക്കിന് മൂന്ന് നിലയുള്ള കെട്ടിടം, അഞ്ച് നിലയുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ആറ് നിലയുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, നാലു വിഭാഗങ്ങളിലായി 40 അപ്പാര്‍ട്‌മെന്റുകള്‍,11 നിലയുള്ള ക്വാര്‍ട്ടേഴ്‌സ്, 1000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഓഡിറ്റോറിയം, മോര്‍ച്ചറി, പോസ്റ്റ്‌മോര്‍ട്ടം സൗകര്യങ്ങള്‍ക്ക് ഓട്ടോപ്‌സി ബ്ലോക്ക്, രണ്ടുലക്ഷം ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി, പ്രിന്‍സിപ്പലിന് താമസിക്കാന്‍ ഡീന്‍ വില്ല, 400 മീറ്റര്‍ ട്രാക്കോടുകൂടിയ കളിസ്ഥലം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































