പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം;ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കോന്നി മെഡിക്കല്‍ കോളേജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കോന്നി മെഡിക്കല്‍ കോളേജ്.ആകെ ഒരു ഒപി മാത്രം. ഐസിയുവും കാത്ത് ലാബും ഇല്ല. വിദഗ്ധ ചികിത്സക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയേയോ കോട്ടയം മെഡിക്കല്‍ കോളേജിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. രാഷ്ട്രീയ അവകാശ വാദപ്രതിവാദങ്ങളുടെ കഥ പറയാനുണ്ട് കോന്നി മെഡിക്കല്‍ കോളേജിന്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രഖ്യാപനങ്ങളും കഥകളില്‍ മാത്രമൊതുങ്ങി. 2020 സെപ്റ്റംബര്‍ പതിനാലിനാണ് മെഡിക്കല്‍ കോളെജ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്.ഒപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ ഒപ്പമില്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ അവസ്ഥ. അവഗണനയുടെ നടുവിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രി.

സ്പെഷ്യാലിറ്റി ഓപികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപികളൊന്നുമില്ല. ദിവസവും വൈകിട്ട് 3.30 വരെ ഓപിയുണ്ടെങ്കിലും ഒരു മണിക്ക് ശേഷം ഓപി ടിക്കറ്റ് നല്‍കില്ല. കിടത്തി ചികിത്സയുണ്ടെങ്കിലും വിദഗ്ധ ചികിത്സ വേണ്ടിവന്നാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും, അല്ലെങ്കില്‍ കോട്ടയത്തേക്ക്.മെഡിക്കല്‍ കോളേജിന് വേണ്ടത്ര ഡോക്ടര്‍മാരും നഴ്സുമാരും ഇല്ല. അത്യാഹിത വിഭാഗത്തില്‍ സൗകര്യങ്ങളുടെ കുറവ്. ഐസിയു പ്രവര്‍ത്തനം തുടങ്ങിയില്ല. കാത്ത് ലാബില്ല, കാര്‍ഡിയോളജി വിഭാഗമില്ല. ഗൈനക്കോളജി ഡോക്ടര്‍ ഉണ്ടെങ്കിലും ഓപ്പറേഷന്‍ തിയറ്റേറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. സിടി സ്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തിക്കാനുള്ള കേന്ദ്ര ആറ്റമിക് എനര്‍ജി റിസര്‍ച്ച്‌ ബോര്‍ഡിന്റെ ലൈസന്‍സ് കിട്ടിയിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റില്‍ ഓപ്പററ്റര്‍ ഇല്ലാത്തതും ആശുപത്രി പ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. മെഡിക്കല്‍ കേളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലായാണ് ആശുപത്രി കെട്ടിടത്തിന്റെ ഒരു നില പ്രവര്‍ത്തിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജിനാണ് ഈ അവസ്ഥ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...