കോന്നി മെഡിക്കല്‍ കോളേജ് : ശബരിമല പ്രത്യേക ആശുപത്രിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ – എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളേജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കാനുള്ള ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് വികസനസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രിയുടെ നിര്‍ദേശാനുസരണത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ പരിശോധിച്ചു വിലയിരുത്തി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കോന്നി മെഡിക്കല്‍ കോളേജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കി മാറ്റുന്നത്. കാത്ത്‌ലാബ് സംവിധാനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളേജിലെ ക്യാന്റീന്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഐപി ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും കാര്യക്ഷമമാക്കുമെന്നും ഐസി യൂണിറ്റ് നവംബര്‍ 15ന് മുന്‍പു പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും എംഎല്‍എ പറഞ്ഞു.

ശബരിമലതീര്‍ഥാടനവുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ സുപ്രധാന തീരുമാനങ്ങളും എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ഷിബു നിര്‍ദ്ദേശം നല്‍കി. ശബരിമല പ്രത്യേക ആശുപത്രിയാക്കുന്ന കോന്നി മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം, ഐസിയു, ഓപ്പറേഷന്‍ തീയേറ്റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംഇ (ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍) ഡോ.തോമസ് മാത്യു പറഞ്ഞു. വികസനസമിതിയുടെ സഹായത്തോടെ അനുബന്ധന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനുള്ള സ്റ്റാഫുകളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. എ. ഷാജി, നഴ്‌സിംഗ് സൂപ്രണ്ട് എന്‍. സി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി...

സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ‌ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ....

പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു

0
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ...

അഭിജീത് ദീപ്കെയുടെ പിതാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ടിഐ പ്രവര്‍ത്തകന്‍

0
സൂറത്ത്: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ...