കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ശുചീകരണ ജോലികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ.മെഡിക്കല്‍ കോളജിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങള്‍ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശവാസികളാണ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശുചീകരിക്കുന്നതിന് മോപ്പിംഗ് മെഷീനും ഉപയോഗിക്കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു വിലയിരുത്തി. പെയിന്റിംഗ് ജോലിയും പൂര്‍ത്തിയായിവരുന്നു.

ഗ്രൗണ്ട് ഫ്‌ളോറിലെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകാനുളളത്. ബുധനാഴ്ചയോടു കൂടി അതും പൂര്‍ത്തിയാകും.
ഗ്രൗണ്ട് ഫ്‌ളോറില്‍ കൈവരികളുടെ നിര്‍മ്മാണവും നടക്കുന്നു. ഒ.പി. പ്രവേശന കവാടത്തിലെ കൈവരി നിര്‍മ്മാണമാണ് നടക്കുന്നത്.ഏ.സി. പ്ലാന്റ്, ഡി.ജി.സെറ്റ്, എച്ച്.റ്റി.ലൈന്‍ എന്നിവയുടെ നിര്‍മാണവും അവസാന ഘട്ടത്തിലെത്തി. ഇവയുടെ കമ്മീഷനിംഗ് ഉടന്‍ തന്നെ നടക്കുമെന്നും കൂടാതെ ഒന്നാം ഘട്ടത്തില്‍ അവശേഷിക്കുന്ന രണ്ടു ലിഫ്റ്റുകള്‍ ഏറ്റവും അടുത്ത ദിവസം കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.

ഒപി ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയാകുന്നതായി എംഎല്‍എ പറഞ്ഞു. ആശുപത്രിയിലേക്ക് വേണ്ട ഫര്‍ണിച്ചറുകളും  ഉപകരണങ്ങളും വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുകയാണ്. മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ തന്നെ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...