സെൽഫ് ഫിനാൻസിംഗ് കോളേജിൽ സെമസ്റ്റർ ഫീസ്‌ അടക്കുവാന്‍ സാവകാശം നല്‍കണം – എം.എസ്.എഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയിലെ സാധാരണക്കാരായ  വിദ്യാർഥികൾ പഠിക്കുന്ന സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ  സെമസ്റ്റർ ഫീസ് ഉടനെ അടച്ചില്ലെങ്കില്‍ പഠിക്കുവാന്‍ അനുവദിക്കില്ലെന്ന മാനേജ്മെന്റ്  തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍.

രക്ഷിതാക്കൾക്ക്  ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ സ്വകാര്യ കോളേജുകളും സർക്കാർ സൊസൈറ്റിയുടെ കീഴിലുള്ള ഉള്ള സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളുടെ ഫീസ്‌ അടക്കുവാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ല. ആഗസ്റ്റ് എട്ടിന് മുമ്പ് ഫീസ്  അടക്കണമെന്ന അന്ത്യശാസനമാണ് കോളേജ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ഫീസ്‌  അടക്കുന്നതിന്‌ സാവകാശം നല്‍കുകയോ തവണകളായി അടക്കുന്നതിന്‌ അനുവദിക്കുകയോ വേണമെന്ന്  എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്  ഫിറോസ് വായ്പൂർ,  ജനറൽ സെക്രട്ടറി തൗഫീഖ് കൊച്ചുപറമ്പിൽ എന്നിവർആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...