കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഫെബ്രുവരി 1 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ഫെബ്രുവരി 1 നു രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. 2.09 കോടി രൂപ ചെലവഴിച്ചുള്ള ഫോറന്‍സിക് ബ്ലോക്കില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നാല് ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന്‍ എന്നിങ്ങനെയാണ് സജ്ജമാക്കിയിരിക്കുന്നത്.

മെഡിക്കല്‍ കോളജില്‍ മൂന്ന് ബാച്ചുകളിലായി 300 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. 2023 ഡിസംബറില്‍ 38 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ അനുവദിച്ച് 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. പീഡിയാട്രിക് ഐസിയു ലക്ഷ്യപദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം, വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഡീന്‍ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാര്‍ത്ഥ്യമാക്കി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാന്‍ സ്ഥാപിച്ചു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് രണ്ട് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...