കോന്നി: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കോന്നി, തണ്ണിത്തോട് ജനമൈത്രി പോലീസിനെയും നേതൃത്വത്തിൽ ” മെഡി കോൾ ” പദ്ധതി അടൂർ ഡിവൈഎസ്പി, കൺവീനർ ശ്യാംകുമാറിന് പാസ്സുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, സെക്രട്ടറി കെ എസ് ശശികുമാർ , കോന്നി സി ഐ എസ് അഷാദ് , കോന്നി ആർ സി ബി പ്രസിഡന്റ് തുളസി മണിയമ്മ എന്നിവർ പങ്കെടുത്തു. പദ്ധതി പ്രകാരം കോന്നി, അരുവാപ്പുലം, പ്രമാടം, തണ്ണിത്തോട്, മലയാലപ്പുഴ, വള്ളിക്കോട് പഞ്ചായത്തുകളിൽ മരുന്നുകൾ ആവശ്യമുള്ളവർ ബന്ധപ്പെട്ടാൽ വാളണ്ടിയർമാർ അവ വീട്ടിലെത്തിച്ചുനൽകും . ബിൽ തുക മാത്രം നൽകിയാൽ മതി. മരുന്നിന് ബന്ധപ്പെടേണ്ട നമ്പർ- 7736010000, 8921437319, 95395263 25, 9496425482, 9567838090, 9497461780
കോന്നി, അരുവാപ്പുലം, പ്രമാടം, തണ്ണിത്തോട്, മലയാലപ്പുഴ, വള്ളിക്കോട് പഞ്ചായത്തുകളിൽ മരുന്നുകൾ ആവശ്യമുള്ളവർക്ക് വിളിക്കാം
RECENT NEWS
Advertisment