നിറഞ്ഞ് കവിഞ്ഞ് കോന്നിയിലെ മിനി മെറ്റിരിയൽ കളക്ഷൻ ഫെസിലിറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി ഗ്രാമ പഞ്ചായത്തിലെ മിനി എം സി എഫ് കൾ മാലിന്യം നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും ഇത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല. വീടുകളിൽ നിന്നും മറ്റും ഹരിത കർമ്മ സേനവഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ മെറ്റിരിയൽ കളക്ഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് മുൻപായി താത്കാലികമായി സൂക്ഷിക്കുന്നതിനായാണ് ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിൽ ഇത്തരത്തിൽ മിനി എം സി എഫ് കൾ സ്ഥാപിച്ചിട്ടുള്ളത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത്തരത്തിലുള്ള മിനി എം സി എഫ് കൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ കോന്നിയിൽ വാർഡുകൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള എം സി എഫ് കളിൽ നിന്നും യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. ഇടക്ക് മഴ കൂടി പെയ്തതോടെ മാലിന്യങ്ങളുടെ ദുർഗന്ധവും വർധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും സ്ഥാപിച്ച മിനി എം സി എഫ് കൾക്ക് മുൻപിൽ മാലിന്യം കുന്നുകൂടി തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഇടക്കിടെ പെയ്യുന്ന മഴയിൽ മാലിന്യങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ വളരുന്നതിനുള്ള സാധ്യതയും ഏറെയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...