കോന്നി : കോന്നി മുറിഞ്ഞ കല്ലിനു സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൂടൽ പുന്നമൂടു പുത്തൻവിള വീട്ടിൽ ശശി-ശുഭ ദമ്പതികളുടെ മകൻ ശ്യാം ശശി (30) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.45നായിരുന്നു സംഭവം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മുറിഞ്ഞകൽ ഹൈസ്കൂളിനു സമീപമുള്ള മരത്തിലിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നു. മൃതദേഹം തിരുവല്ല പുഷ്പ ഗിരി ആശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്. കോവിഡ് ടെസ്റ്റിനും പോസ്‌റ്റുമോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കോന്നിയിൽ കായലോരം എന്ന റസ്റ്റോറൻറ് നടത്തുകയാണ് ശ്യാം.