കോന്നി സ്വദേശിക്ക് അന്താരാഷ്ട്ര ലിങ്ഗ്വിസ്റ്റിക് ഒളിമ്പ്യാഡിൽ മികച്ച വിജയം

For full experience, Download our mobile application:
Get it on Google Play

കോന്നി : തായ്‌വാനിലെ തായ്പേയ് സിറ്റിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്‌സ് ഒളിംപിയാഡിൽ (IOL) 2025 ഇന്ത്യയുടെ വിദ്യാർത്ഥി സംഘം ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഓരോ ടീമംഗവും വ്യക്തിഗത ബഹുമതികൾ നേടി — വ്യക്തിഗത മത്സരത്തിൽ ഗോൾഡ്, ബ്രോൺസ്, ഓണറബിൾ മെൻഷനും— കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷനും നേടി. 42 രാജ്യങ്ങളിൽ നിന്നുള്ള 227 മത്സരാർത്ഥികൾ പങ്കെടുത്ത ഈ ലിംഗ്വിസ്റ്റിക്‌സ് ഒളിമ്പ്യാഡ് അപരിചിതമായ ഭാഷകളിൽ നിന്നുള്ള ഭാഷാ പസിലുകൾക്ക് യുക്തിയും പാറ്റേൺ തിരിച്ചറിയലിലൂടെയും ഉത്തരം കണ്ടെത്താനുള്ള മത്സരം ആണ്. ഇതിലൂടെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യകളുടെ ആധാരമായ കഴിവുകളിലാണ് വിദ്യാർത്ഥികളെ പരീക്ഷിക്കുന്നത്.

ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത് വാഗീസൻ സുരേന്ദ്രൻ, അദ്വയ് മിസ്ര, നന്ദഗോവിന്ദ് അനുരാഗ്, സിരിപുരം ഭുവൻ എന്നിവരായിരുന്നു. ടീം ലീഡറായി IIIT-ഹൈദരാബാദിലെ പ്രൊഫസർ പരമേശ്വരി കൃഷ്ണമൂർത്തി നേതൃത്വം വഹിച്ചു. ഇത്തവണ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന നന്ദഗോവിന്ദ് അനുരാഗ്, ഈ വർഷം പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി ആണ്. ലോകപ്രശസ്തമായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ച നന്ദഗോവിന്ദ് ഒക്ടോബറിൽ ആരംഭിക്കുന്ന കണക്കിലും കമ്പ്യൂട്ടർ സയൻസിലും ഉള്ള ബിരുദ പഠനത്തിനായി തയാർ എടുക്കുകയാണ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന നന്ദഗോവിന്ദ് കോന്നി മങ്ങാരം അഴകത്ത് വീട്ടിൽ പരേതനായ ഗോപിനാഥന്റെയും രമണി ഗോപിനാഥന്റെയും കൊച്ചുമകനും കോന്നി ഗുരു മന്ദിരത്തിന് സമീപമുള്ള സമീപമുള്ള അഞ്ജലി ഫാബ്രിക് കളക്ഷൻ ഉടമ അഞ്ജലി പ്രദീപിന്റെ സഹോദരന്റെ മകനും ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...