കോന്നി : ലോകതണ്ണീര്‍ത്തട ദിനാചരണം കോന്നി ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ആചരിക്കും. ജൈവ വൈവിദ്ധ്യ ബോര്‍ഡ് , ഹരിതകേരളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ഫെബ്രുവരി 5 ബുധനാഴ്ച രാവിലെ 9 മുതല്‍ ജലം ജീവനാണ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തും. ആഗോള താപനം മൂലം കാലാവസ്ഥാ വ്യതിയാനത്തില്‍ വന്നിട്ടുള്ള വലിയ മാറ്റങ്ങള്‍ ഗ്രാമങ്ങളെയും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഗുരുതരാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തുന്നത്.
ലോകതണ്ണീര്‍ത്തട ദിനാചരണം ; കോന്നി പഞ്ചായത്തില്‍ ബുധനാഴ്ച രാവിലെ 9 മുതല്‍ സെമിനാറും ഡോക്യുമെന്ററി പ്രദര്‍ശനവും
RECENT NEWS
Advertisment