കോന്നിയില്‍ വീണ്ടും പാറമട ; നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി: കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റില്‍  ആരംഭിക്കുന്ന പാറമടയിലേക്കുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. പാറമട വരുന്ന ഭാഗത്തേക്ക് പുതുതായി നിർമ്മിച്ച റോഡിന്റെ  നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി  ടിപ്പർ ലോറിയിൽ കല്ല് കൊണ്ടുവന്ന് ഇവിടെ ഇറക്കിയതാണ് നാട്ടുകാർ തടഞ്ഞത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിനിടയിലാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ.

നാട്ടുകാർ വിവരമറിയിച്ചതോടെ രാത്രി പത്ത് മണിയോടെ കോന്നി സർക്കിൾ ഇൻസ്പക്ടർ സ്ഥലത്ത് എത്തിയിരുന്നു. അപ്പോഴേക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർ ഇവിടെ നിന്ന് കടന്നുകളഞ്ഞു. തുടർന്ന് പുലർച്ചെ വീണ്ടും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിനെയും നാട്ടുകാർ വിവരം ധരിപ്പിച്ചിരുന്നു. സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് മുൻപ് ഹൈക്കോടതി വിലക്ക് നിലനിന്നിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇവർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റിലാണ് മൂന്നോളം ക്രഷർ യൂണിറ്റുകൾ നടത്താൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം വില്ലേജിലേ സർവ്വെ നമ്പർ 540/1 ൽപ്പെട്ട ഭൂമിയിലാണ് ക്രഷർ യൂണിറ്റുകൾ ആരംഭിയ്ക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...