കോന്നി : ഐരവൺ പെരിഞ്ഞൊട്ടക്കൽ ആനക്കല്ലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ ആനക്കല്ല് പാറപ്പള്ളിൽ വീട്ടിൽ ജിനു സാമുവലി(31) ന്റെ പേരിൽ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് ലിറ്റർ ചാരായവും രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന എഴുപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. ചാരായം വാറ്റി വിൽപ്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പക്ടർ ജി പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്. എക്സൈസ് പ്രിവന്റിവ് ഓഫീസർ എം പ്രസാദ്, സിവിൽ ഓഫീസർമാരായ ഡി അജയകുമാർ, ജി സുനിൽ കുമാർ, എ രതീഷ്, പ്രേം ശ്രീധർ ആർ, ജോസ് വർഗീസ്, രാഹുൽ വി എസ്, ഷെഹിൻ എ, മുകേഷ് എം, വനിത സിവിൽ ഓഫീസർ സന്ധ്യ നായർ ആർ തുടങ്ങിയവർ പങ്കെടുത്തു.
കോന്നി പെരിഞ്ഞൊട്ടക്കലിൽ ചാരായവും 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തു
RECENT NEWS
Advertisment