കോന്നി പെരിഞ്ഞൊട്ടക്കലിൽ ചാരായവും 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഐരവൺ പെരിഞ്ഞൊട്ടക്കൽ ആനക്കല്ലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ ആനക്കല്ല് പാറപ്പള്ളിൽ വീട്ടിൽ ജിനു സാമുവലി(31) ന്റെ  പേരിൽ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് ലിറ്റർ ചാരായവും രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന എഴുപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്‌. ചാരായം വാറ്റി വിൽപ്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പക്ടർ ജി പ്രശാന്തിന്റെ  നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്‌. എക്സൈസ് പ്രിവന്റിവ് ഓഫീസർ എം പ്രസാദ്, സിവിൽ ഓഫീസർമാരായ ഡി അജയകുമാർ, ജി സുനിൽ കുമാർ, എ രതീഷ്, പ്രേം ശ്രീധർ ആർ,  ജോസ് വർഗീസ്,  രാഹുൽ വി എസ്, ഷെഹിൻ എ,  മുകേഷ് എം, വനിത സിവിൽ ഓഫീസർ സന്ധ്യ നായർ ആർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...