കോന്നിയില്‍ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുവാൻ ശ്രമം ; യുവാവ് അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം നിശ്ചയിച്ച പെൺകുട്ടിയെയും മാതാവിനേയും പെട്രോൾ ഒഴിച്ച് കത്തിക്കുവാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതിൽ എ രാജേഷ്  ജയന്‍ (28) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന്റെ  മതിൽ ചാടി കടന്ന യുവാവ് വീട്ടിൽ കയറി ബഹളമുണ്ടാക്കുകയും തുടർന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാവിന്റെ  ശരീരത്തിലേക്കും പെട്രോൾ വീണു. തുടർന്ന് കത്തിക്കുവാൻ ലൈറ്റർ എടുത്തപ്പോഴേക്കും പിതാവ് ഇത് തട്ടി മാറ്റിയതിനാൽ തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു.  ഇയാള്‍  മുൻപ് വിവാഹം കഴിച്ചയാളും കോടതിയിൽ വേർപിരിയൽ കേസ് നിലനിൽക്കുകയും ചെയ്യുന്ന ആളാണ്. ഫേസ് ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്‌. കോന്നി പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്ത്  അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...